1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് തേനിച്ചകളുടെ കുത്തേറ്റ് 14കാരി മരിച്ച സംഭവം; പത്തുലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Palakkad
പാലക്കാട് തേനിച്ചകളുടെ കുത്തേറ്റ് 14കാരി മരിച്ച സംഭവത്തില്‍ പത്തുലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള പുളിമരത്തില്‍ കൂടുവച്ച തേനീച്ചകള്‍ കുത്തിയാണ് 14കാരി മരിച്ചത്. പാലക്കാട് ചിറ്റൂര്‍ എരുത്തേമ്പതി സ്വദേശി മുരുകേശന്റെ മകള്‍ ആര്‍ത്തിയാണ് മരിച്ചത്.
 
2020ഏപ്രില്‍ 25നാണ് സംഭവം നടന്നത്. തേനീച്ച ശല്യം കാരണം പുളിമരം മുറിക്കണമെന്ന് മുരുകേശന്‍ 2018മുതല്‍ പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയിട്ടും മരം മുറിച്ചിരുന്നില്ല. 
അടുത്ത ലേഖനം
മലപ്പുറത്ത് നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു