കെൽട്രോണിൽ തൊഴിൽതട്ടിപ്പ് : സി.പി.എം നേതാവിനെതിരെ കേസ്

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 8 ജൂലൈ 2022 (20:14 IST)
കൊല്ലം: കെൽട്രോണിൽ ജോലി തരപ്പെടുത്താമെന്നു വിശ്വസിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്തു എന്ന പരാതിയിൽ സിഎം.പി.എം നേതാവിനെതിരെ പോലീസ് കേസെടുത്തു. വെഞ്ഞാറമൂട് സ്വദേശി ശിവൻ, പത്തനംതിട്ട കൂടൽ സ്വദേശി ശരത്, വള്ളിക്കോട് സ്വദേശിയും സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ ഓഫീസ് സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മറ്റി അംഗവുമായ അഖിൽ എന്നിവർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്.

തന്റെ മകന് കെൽട്രോണിൽ സെയിൽസ് മാനേജരായി ജോലി വാഗ്ദാനം ചെയ്തു മൂവർ സംഘം അരക്കോടിയോളം രൂപ തട്ടിയെടുത്ത് എന്ന് കൊല്ലം സ്വദേശിയാണ് പരാതി നൽകിയത്. എന്നാൽ കൂടുതൽ പേര് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായി എന്നും രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് ഇവർക്കെതിരെ അന്വേഷണം നടത്തുന്നില്ല എന്നുമാണ് ആരോപണം.

കെൽട്രോണിൽ ശിവൻ സി.ഐ.ടി.യു വിന്റെ നേതാവാണെന്നും ജോലി തരപ്പെടുത്താമെന്നും വിശ്വസിപ്പിച്ചു പല തവണയായി തുക തട്ടിയെടുത്ത് എന്നാണു പരാതിയിൽ പറയുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നൽകിയത്. എന്നാൽ ജോലി ലഭിക്കാതെ വന്നതോടെ കൊല്ലം സ്വദേശി പരാതിപ്പെട്ടപ്പോൾ തന്നെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചെന്നും തുടർന്നാണ് പോലീസിനെ സമീപിച്ചതെന്നും ആരോപണമുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :