ദേശീയപാതയില്‍ മാരകായുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (16:12 IST)
ദേശീയപാതയില്‍ മാരകായുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍. പാലക്കാട് കണ്ണന്നൂരിലാണ് വടിവാളുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇവ കഴിഞ്ഞ ദിവസം ആര്‍എസ്എസുകാരന്റെ കൊലപാതകത്തിന് ഉപയോഗിച്ചവയാണെന്ന് പൊലീസ് സംശയിക്കുന്നു. ആയുധങ്ങള്‍ ഡിഎന്‍എ പരിശോധനക്ക് അയക്കും. പ്രദേശത്ത് പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. അതേസമയം പ്രതികള്‍ തൃശൂരിലേക്ക് കടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. പൊലീസ് എട്ടു സംഘടങ്ങളായാണ് അന്വേഷണം നടത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :