1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad jaundice outbreak

പാലക്കാട് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം; രണ്ടുപേരുടെ നില ഗുരുതരം

Palakkad
പാലക്കാട് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുപതോളം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. നാഗശ്ശേരി പഞ്ചായത്തിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് അടിയന്തരയോഗം വിളിച്ചു.
 
മൂന്നു വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗബാധയുണ്ടായത്. ഈ പ്രദേശങ്ങളില്‍ പലരും ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കുകയും ഭക്ഷണവും വെള്ളവും കുടിക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയും ഉണ്ടായി. തുടര്‍ന്നാണ് മഞ്ഞപ്പിത്ത വ്യാപനം കാണാന്‍ തുടങ്ങിയത്.
അടുത്ത ലേഖനം
പഴയതുപോലെ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്തതില്‍ നിരാശ; കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാമിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു