1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Check post bribery case

ചെക്ക് പോസ്റ്റ് കടക്കാൻ കൈക്കൂലി : മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ്.

Bribe
പാലക്കാട്: വാഹനങ്ങൾ ചെക്ക് പോസ്റ്റ് കടത്തിവിടാൻ കൈക്കൂലി വാങ്ങി എന്ന പരാതിയിൽ അഞ്ച് മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് വിഭാഗം കേസെടുത്തു. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് കേസ്.
 
കഴിഞ്ഞ ജനുവരിയിൽ വിജിലൻസിൻറെ എറണാകുളം എസ്.പി ശശിധരൻ്റെ നേതൃത്വത്തിലുളള സംഘം നടത്തിയ റെയ്ഡിൻ്റെ അടിസ്ഥാനത്തിലാണ് കേസ്.. എം.വി.ഐ ജോസഫ് ചെറിയാൻ, എ.എം.വി.ഐ മാരായ എൽദോസ് രാജു, എസ്.സുരേഷ്, സിബി ഡിക്രൂസ്, ഓഫീസ് അസിസ്റ്റൻ്റ് എം.രാജു എന്നിവർക്കെതിരെയാണ് കേസ്. റെയ്ഡ് സമയത്ത് ചെക്ക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത വൻ തുക കണ്ടെത്തിയിരുന്നു. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിലും വരവ് കണക്കിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
ഗില്ലിന്‍ ബാരെ സിന്‍ഡ്രോം ബാധിച്ച മൂവാറ്റുപുഴ സ്വദേശി മരിച്ചു; കേരളത്തിലെ ആദ്യത്തെ മരണമോ?