വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭാ ആസ്ഥാനത്ത് ജയ് ശ്രീറാം ബാനർ; പൊലീസ് കേസെടുത്തു

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2020 (08:00 IST)
പാലക്കാട്: പാലക്കാട് നഗരസഭയിൽ അധികരം നിലനിർത്തിയതിന് പിന്നാലെ നഗരസഭാ ആസ്ഥാനത്ത് എൻഡിഎയുടെ ആഘോഷ പരിപാടികൾക്കിടെ ജയ് ശ്രീറാം ബാനർ. വോട്ടെണ്ണൽ നടന്ന ബുധനാഴ്ചയാണ് നഗരസഭാ മന്ദിരത്തിൽ തൂക്കിയത്. സംഭവത്തിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു. മുനിസിപ്പൽ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് മറ്റു വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തിരിയ്ക്കുന്നത്.

വോട്ടെണ്ണൽ കേന്ദ്രമായിരുന്ന നഗരസഭ കെട്ടിടത്തിലാണ് സ്ഥാനാർത്ഥികളുടെ പ്രതിനിധികളായി എത്തിയവർ ബാനർ സ്ഥാപിച്ചത്. പൊലീസ് ഇടപെട്ട് ഉടൻ തന്നെ ബാനർ നീക്കം ചെയ്തു എങ്കിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത് പ്രചരിയ്ക്കുകയും ബിജെപിയ്ക്കെതിരെ വലിയ വിമർഷനം ഉയരുകയും ചെയ്തു. സർക്കാർ സ്ഥാപനത്തിൽ നിയമലംഘനം നടത്തിയതിന് പൊലീസ്സ് കേസെടുക്കണം എന്ന് സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാനർ ആരാണ് സ്ഥാപിച്ചത് എന്ന് അറിയില്ലെന്നും ഉടൻ തന്നെ നീക്കം ചെയ്തു എന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് പ്രതികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :