കൊവിഡ് വ്യാപനം: കൂടൽമാണിക്യം ക്ഷേത്ര ഉത്സവത്തിനും പാവറട്ടി പള്ളി പെരുന്നാളിനും അനുമതി റദ്ദാക്കി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 ഏപ്രില്‍ 2021 (17:27 IST)
കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ പാവറട്ടി പള്ളി പെരുന്നാളിനും കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവത്തിനും അനുമതി നൽകിയ ഉത്തരവ് ജില്ലാ കളക്ടർ റദ്ദാക്കി. രോഗവ്യാപനം അതി തീവ്രമായ സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം നിയന്ത്രണങ്ങളോടെ ത്രിശൂർ പൂരം നടത്താൻ തീരുമാനമായി. പൂരപ്പറമ്പിൽ കയറുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതല്ലെങ്കിൽ വാക്സീൻ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്കും അടുത്ത പത്ത് ദിവസത്തേക്ക് വിശ്വാസികൾക്ക് പ്രവേശനമുണ്ടായിരിക്കില്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാർഡിലടക്കം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :