‘നിലവിലെ രാഷ്‌ട്രീയം ശ്രദ്ധിച്ചു, വോട്ട് ചെയ്‌തത് നല്ല മാറ്റങ്ങള്‍ക്കായി’; മിയ ജോര്‍ജ്

കോട്ടയം/പാല| മെര്‍ലിന്‍ സാമുവല്‍| Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (16:06 IST)
പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ചലച്ചിത്ര താരം മിയ ജോർജ്. ഇതുവരെ ഒരു വോട്ടും പാഴാക്കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് സമയത്തെ രാഷ്‌ട്രീയ മാറ്റങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നും മിയ പറഞ്ഞു.

വലിയ രാഷ്‌ട്രീയ ചിന്തകളില്ലാത്ത വ്യക്തിയാണ് താന്‍. പാലായില്‍ എന്നത്തെയും പോലെ ഇന്നും തെരഞ്ഞെടുപ്പ് ചൂട് കൂടുതലാണ്. നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെ, നല്ല മാറ്റങ്ങള്‍ക്കായാണ് വോട്ട് ചെയ്‌തത്. നാടിന് നല്ലത് ചെയ്യുന്നവര്‍ ജയിച്ചു വരട്ടെ എന്നും മിയ പറഞ്ഞു.

ഇതുവരെ എല്ലാ വോട്ടുകളും ചെയ്‌തിട്ടുണ്ട്. മുന്‍ കൂട്ടി തീരുമാനിച്ചല്ല വോട്ട് രേഖപ്പെടുത്തുന്നത്. വളരെ ആലോചിച്ചാണ് വോട്ട് ചെയ്യുന്നതെന്നും പാലാ കണ്ണാടിയുറുമ്പിലെ പോളിംഗ് ബുത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മിയ വ്യക്തമാക്കി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മണ്ഡലത്തിലുടനീളം കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. മുന്നണി സ്ഥാനാർഥികളായ ജോസ് ടോം, മാണി സി കാപ്പൻ, എൻ ഹരി എന്നിവർ രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താൻ എത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :