അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് പത്മജ വേണുഗോപാല്‍

Padmaja venugopal
Padmaja venugopal
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 മാര്‍ച്ച് 2024 (18:23 IST)
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് പത്മജ വേണുഗോപാല്‍. ഈ ലോക്‌സഭാ ഇലക്ഷനില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും പത്മജ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.

നരേന്ദ്രമോദി തന്നെ ആകര്‍ഷിച്ചുവെന്നും പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ലെന്നും നിങ്ങളുടെ പത്മേച്ചിയാണ് താനെന്നും പത്മജ പറഞ്ഞു. പ്രവര്‍ത്തിക്കാന്‍ അവസരം മാത്രം ചോദിച്ചാണ് ബിജെപിയില്‍ വന്നതെന്നും അവര്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :