കെ കരുണാകരന്റെ മക്കളെ കോണ്‍ഗ്രസിന് വേണ്ട, മുരളീധരനായി ഒരു പരവതാനി വിരിച്ചാണ് ബിജെപിയില്‍ വന്നതെന്ന് പത്മജ

K Muraleedharan and Padmaja Venugopal
K Muraleedharan and Padmaja Venugopal
WEBDUNIA| Last Modified വെള്ളി, 15 മാര്‍ച്ച് 2024 (13:58 IST)
കെ കരുണാകരന്റെ മക്കളെ കോണ്‍ഗ്രസിന് വേണ്ടെന്നും കെ മുരളീധരന് അത് വൈകാതെ തന്നെ മനസിലാകുമെന്നും പത്മജ വേണുഗോപാല്‍. എല്ലാം വൈകി മാത്രം ചിന്തിക്കുന്നയാളാണ് കെ മുരളീധരനെന്നും അദ്ദേഹത്തിന് ഒരു പരവതാനി വിരിച്ചാണ് താന്‍ ബിജെപിയില്‍ വന്നതെന്നും പത്മജ പറഞ്ഞു. പത്തനംതിട്ടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു പത്മജ.

കെ കരുണാകരന്റെ മകളായതുകൊണ്ടാണ് രണ്ടാം നിരയില്‍ കസേരയില്‍ ഒരു മൂലയ്ക്കായി ഇരുത്തിയെന്നും പത്മജ പറയുന്നു. സ്ത്രീകളെ അപമാനിക്കുക വേദനിപ്പിക്കുക എന്നിവയാണ് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ബിജെപിയിലേക്ക് മോദിയാണ് തന്നെ ആകൃഷിച്ചതെന്നും തന്റെ കുടുംബം ഭാരതമാണെന്ന് മോദി പറഞ്ഞപ്പോള്‍ ആ കുടുംബത്തില്‍ താനും അംഗമാകുവാന്‍ തീരുമാനിക്കുകയായിരുന്നു. സ്ത്രീകളോട് വളരെയധികം ബഹുമാനം, ചെറുപ്പക്കാരെ വളര്‍ത്താനുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്.

കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്നത് ആരുടെ ഭാഗത്ത് നിന്നായാലും അതിനൊപ്പം നില്‍ക്കുന്നത് നമ്മുടെ കടമയാണെന്നും ഇന്നത്തെ കാലത്ത് ജനങ്ങള്‍ക്ക് വേണ്ടത് പാര്‍ട്ടിയല്ല വികസനമാണെന്നും പത്മജ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :