പച്ചക്കാനം ബൂത്തില്‍ ഇത്തവണ 29 വോട്ടര്‍മാര്‍ മാത്രം

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 4 ഏപ്രില്‍ 2021 (20:09 IST)
ഇടുക്കി: സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ബൂത്തുകളില്‍ ഇടുക്കി ജില്ലയിലെ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ പച്ചക്കാനം എസ്റ്റേറ്റിലെ ബൂത്തില്‍ 29 വോട്ടര്‍മാരാണുള്ളത്. അതെ സമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 37 ആയിരുന്നെങ്കിലും കേവലം ആറ് പേര്‍ മാത്രമായിരുന്നു വോട്ടു ചെയ്തത്.

എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ലിസ്റ്റില്‍ 32 വോട്ടര്മാരുണ്ടായിരുന്നു എങ്കിലും 9 പേര്‍ മാത്രമായിരുന്നു വോട്ട് ചെയ്തത്. അടുത്ത കാലം വരെ ഈ ബൂത്തില്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍
വൈദ്യുതിയോ കുടിവെള്ള സൗകര്യമോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്ഷം കുമിളി
പഞ്ചായത്ത് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :