'മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ടുനല്‍കണം': വോട്ടന്മാരോട് ചങ്ങനാശേരി അതിരൂപത

ശ്രീനു എസ്| Last Modified ഞായര്‍, 4 ഏപ്രില്‍ 2021 (08:34 IST)
മതസ്വാതന്ത്ര്യത്തിന് വേണ്ടി നില്‍ക്കുന്നവര്‍ക്ക് വോട്ടുനല്‍കണമെന്ന് വോട്ടന്മാരോട് ചങ്ങനാശേരി അതിരൂപതയുടെ നിര്‍ദേശം. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ക്രൈസ്തവ മനസാക്ഷിയനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ് കുറിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷ അവകാശങ്ങള്‍, മതസ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് കുറിപ്പില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :