ബിജെപിക്കാരന്‍ എന്ന നിലയിലല്ല, മെട്രോമാന്‍ എന്ന വ്യക്തിക്കാണ് വോട്ട്: ഇ ശ്രീധരന്‍

ശ്രീനു എസ്| Last Modified ഞായര്‍, 4 ഏപ്രില്‍ 2021 (10:23 IST)
ബിജെപിക്കാരന്‍ എന്ന നിലയിലല്ലെന്നും മറിച്ച് മെട്രോമാന്‍ എന്ന വ്യക്തിക്കാണ് വോട്ടെന്നും പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ പറഞ്ഞു. കഴിഞ്ഞ തവണ ബിജെപിയുടെ വോട്ട് വിഹിതം 17 ശതമാനം ആയിരുന്നത് ഇപ്രാവശ്യം 30 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതായും ഇ ശ്രീധരന്‍ പറഞ്ഞു. അതേസമയം തന്നെ ക്യാപ്റ്റനാക്കുമോയെന്ന കാര്യം ബിജെപി നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം താന്‍ ബിജെപിയില്‍ ചേര്‍ന്നതുമൂലം ബിജെപിയുടെ മുഖഛായ തന്നെ മാറിയതായും ഇ ശ്രീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രായം ബുദ്ധിയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :