തിരഞ്ഞെടുപ്പ് ദിവസം അതിര്‍ത്തികള്‍ അടയ്ക്കും, നിയന്ത്രണം കേന്ദ്ര സേനയ്ക്ക്: തിരഞ്ഞെടുപ്പ് കമ്മീഷന്‍
തിരഞ്ഞെടുപ്പ് ദിവസം അതിര്‍ത്തികള്‍ അടയ്ക്കുമെന്നും നിയന്ത്രണം കേന്ദ്ര സേനയ്ക്കായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരട്ടവോട്ടുള്ളവര്‍ ചെക്ക് പോസ്റ്റുവഴിവരാതിരിക്കാന്‍ ഇവ അടയ്ക്കും.
അതേസമയം തിരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സി ഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് എന്നീ വിഭാഗങ്ങളില്‍ നിന്നായി 140 കമ്പനി സേനയാണ് കേരളത്തിലുള്ളത്.
