പി.സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷ

രേണുക വേണു| Last Updated: ചൊവ്വ, 17 ഓഗസ്റ്റ് 2021 (16:50 IST)

പി.സതീദേവിയെ വനിതാ കമ്മിഷന്‍ അധ്യക്ഷയായി തീരുമാനിച്ചു. എം.സി.ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം നേരത്തെ രാജിവച്ചിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് സതീദേവിയെ വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കാന്‍ തീരുമാനിച്ചത്. സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :