കുമ്മനം ഉടൻ കേരള രാഷ്‌ട്രീയത്തിലേക്കില്ല, പാർട്ടി അദ്ദേഹത്തെ ആദരിക്കുകയാണ് ചെയ്‌തത്: പി എസ് ശ്രീധരൻ പിള്ള

കുമ്മനം ഉടൻ കേരള രാഷ്‌ട്രീയത്തിലേക്കില്ല, പാർട്ടി അദ്ദേഹത്തെ ആദരിക്കുകയാണ് ചെയ്‌തത്: പി എസ് ശ്രീധരൻ പിള്ള

കോഴിക്കോട്| Rijisha M.| Last Modified ബുധന്‍, 1 ഓഗസ്റ്റ് 2018 (10:44 IST)
മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉടന്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്ന് പുതുതായി ചുമതലയേറ്റ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. രണ്ടാമതും അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

തിങ്കളാഴ്‌ചയാണ് പി എസ് ശ്രീധരൻപിള്ളയെ ബിജെപി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. സംഘപരിവാറിന്റെ ആവശ്യപ്രകാരമാണു താന്‍ സംസ്ഥാന അധ്യക്ഷപദം ഏറ്റെടുത്തത്. മാറാട് കൂട്ടക്കൊലയ്ക്കുശേഷം സമാധാനമുണ്ടാക്കാന്‍ ചര്‍ച്ച നടത്തിയതും ആര്‍എസ്എസ് നിലപാടനുസരിച്ചാണെന്ന് അദ്ദേഹം പറഞ്ഞു.

കുമ്മനം നല്ലൊരു പൊതുപ്രവർത്തകനാണ്, സന്ന്യാസ ജീവിതം നയിക്കുന്നയാളാണ്. നാല് ജില്ലകളുടെ ഭരണം നേരിട്ട് നടത്താൽ സൗകര്യമുള്ള ഒരു പോസ്‌റ്റിലേക്കാണ് അദ്ദേഹം ഇപ്പോൾ എത്തിയിരിക്കുന്നത്. അദ്ദേഹത്തെ പാർട്ടി ആദരിക്കുകയാണ് ചെയ്‌തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ സുരേന്ദ്രനെ അധ്യക്ഷനാക്കാനുള്ള നീക്കത്തെ ദേശീയ അധ്യക്ഷൻ അമിത് ഷാ തള്ളിയതോടെയാണ് ശ്രീധരൻ പിള്ളയ്‌ക്ക് നറുക്ക് വീണത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :