Sumeesh|
Last Modified വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (20:13 IST)
ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ ആരാധന നടത്താം എന്ന സുപ്രീം കോടതി വിധിക്കെതിരെ പി സി ജോർജ് എം എൽ എ രംഗത്ത്. വിശ്വാസ കാര്യങ്ങളിൽ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലത് എന്നാണ് തന്റെ അഭിപ്രായമെന്ന് പി സി ജോർജ് വ്യക്തമാക്കി.
സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നത് അപകടമാണ്. എന്റെ മണ്ഡലത്തിലൂടെയാണ് അവർ കടന്നുപോകേണ്ടത്. സുപ്രിം കോടതി വിധിക്കെതിരെ ഏതെങ്കിലും ഹിന്ദു സംഘടനകൾ രംഗത്ത് വന്നാൽ അവർക്ക് പിന്തുണ നൽകുമെന്നും പി സി
ജോർജ്ജ് പറഞ്ഞു.
സുപ്രീം കോടതിയിലെ ഏക വനിതാ അംഗത്തിനെ നിലപാട് മാനിക്കണം. തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചപ്പൊൾ വലിയ പ്രതിഷേധം ഉണ്ടായതോടേ കോടതിക്ക് വിധി മാറ്റേണ്ടിവന്നു എന്നും പി സി ജോർജ് ചൂണ്ടിക്കാട്ടി.