ഇന്ത്യൻ വിപണിയിലേക്കൊരു പവർഫുൾ ‘കിക്ക്‘: നിസാൻ കിക്ക്സ് ഒക്ടോബർ 18ന് ഇന്ത്യയിൽ

Sumeesh| Last Modified വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (17:57 IST)
നിസാന്റെ പുതിയ എസ് യു വി കിക്ക്‌സ് ഇന്ത്യയിലെത്തുന്നു‍. ഒക്ടോബര്‍ 18ന് കിക്ക്‌സിനെ നിസാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. എന്നൽ അടുത്ത വർഷം ജനുവരിയോടെ മത്രമേ നിസാൻ കിക്ക്സ് ഇന്ത്യൻ നിരത്തുകളിലെത്തു. ഇന്ത്യൻ നിരത്തുകളിലൂടെള്ള കിക്ക്സിന്റെ പരീക്ഷണ ഓട്ടം വാഹന പ്രേമികളുടെ ശ്രദ്ധ ആകർശിച്ചിരുന്നു.

കിക്ക്സിന്റെ ഫൈവ് സീറ്റർ മോഡലാവും ഇന്ത്യയിലെത്തുക.
എന്നാൽ ഇന്ത്യൻ വിപണിയിലെ വഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 9.40 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലാകും വാഹനത്തിന്റെ വില എന്നാണ് കണക്കാക്കപ്പെടുന്നത്.

1.5 ലി ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. കിക്ക്സ് വിപണിയിൽ ഹ്യൂണ്ടായി ക്രെറ്റക്ക് കടുത്ത മത്സരം സൃഷ്ടിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :