Sumeesh|
Last Modified ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (18:14 IST)
കോട്ടയം: ഇരയായ കന്യാസ്ത്രീ പി സി ജോർജിനിതിരെ പൊലീസിൽ പരാതി നൽകി. കേസുമായി ബന്ധപ്പെട്ട് പത്ര സമ്മേളനത്തിൽ സംസാരിക്കവേ വേശ്യാ എന്ന് വിളിച്ച് അധിക്ഷേപിച്ചതിനാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിന് പരാതി നൽകിയത്. പരാതി ബിഷപ്പിനെതിരായ കേസ്
അന്വേഷിക്കുന്ന വൈക്കം ഡി വൈ എസ് പിക്ക് കൈമാറിയിട്ടുണ്ട്.
നേരത്തെ ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചതിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ സ്വമേധയാ കേസെടുക്കുകയും കമ്മീഷനു മുൻപിൽ നേരിട്ടെത്തി വിശദീകരണം നൽകാൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഉടൻ ഹാജരാവാൻ കഴിയില്ല എന്ന പി സി ജോർജിന്റെ നിലപാടിനെ തുടർന്ന് ഒക്ടോബർ ഏഴിന് ഹാജരായി വിശദീകരണം നൽകാൻ രേഖ ശർമ നിർദേശം നൽകിയിട്ടുണ്ട്.