അനുബന്ധ വാര്‍ത്തകള്‍
- ദാമ്പത്യ ബന്ധം സുഖകരമാക്കാൻ അറിഞ്ഞിരിക്കൂ ഇക്കാര്യങ്ങളും!
- എലിപ്പനി തടയാൻ സർക്കാർ വിതരണം ചെയ്ത പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കുംചേരിയെ അറസ്റ്റ്
- പ്രളയം: ഗൃഹോപകരണങ്ങൾ വാങ്ങാൻ പലിശരഹിത വായ്പയുമായി കുടുംബശ്രീ
- അരമണിക്കൂർ പോലും തുടർച്ചയായി ഇരുന്നുകൂടാ; ആരോഗ്യം തകർക്കുന്നത് ആധുനികകാല ജോലികൾ
- ചൊവ്വാദോഷമകറ്റാൻ സുബ്രഹ്മണ്യ പ്രീതി !
സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോ എന്നറിയാം: കന്യാസ്ത്രീകളെ അപമാനിച്ച് പി സി ജോർജ്
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീകളെ അപമാനിച്ച് പി സി ജോർജ്ജ്. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാമെന്നായിരുന്നു പി സി ജോർജിന്റെ പ്രതികരണം.
പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം എന്തുകൊണ്ട് പരാതി നൽകിയെന്നണ് പി സി ജോർജ്ജ് ചോദിക്കുന്നത്. പരാതി ഉണ്ടായിരുന്നെങ്കിൽ ആദ്യ പീഡനത്തിൽ തന്നെ നൽകാമായിരുന്നില്ലോ എന്ന് പി സി ജോർജ്ജ് പറഞ്ഞു.
ആദ്യം പീഡനത്തിനിരയായപ്പൊൾ തന്നെ കന്യാസ്ത്രീ കന്യകയല്ലാതെയായി. തിരുവസ്ത്രം ധരിക്കാൻ ഇവർ ഇനി യോഗ്യയല്ല. കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കിൽ ബിഷപ്പും ളോഹ ഊരണം കേരള പൊലീസിന് വേറെ പണിയൊന്നും ഇല്ലാത്തതിനാലാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.