1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Orange Alert Kerala News

മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്തെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Orange Alert
സംസ്ഥാനത്തെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും ഉണ്ടാവുക. നേരത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
 
തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളതീരത്തിന് സമീപത്തായി ചക്രവാത ചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ കേരളത്തിനും തമിഴ്‌നാടിനു മുകളില്‍ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കെ.എസ്.എഫ്.ഇ യിൽ ആറു കോടിയോളം വരുന്ന വായ്പാ തട്ടിപ്പ്: നിരവധി പേർ പിടിയിൽ