1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Orange alert in six districts

സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് ‌സാധ്യത: ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

കേര‌ളം
സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴ‌യ്‌ക്ക് സാധ്യത. ആറ് ജില്ലക‌ളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിലായി യെല്ലോ അലർട്ട് ചുരുക്കിയിരുന്നു.
 
ബുധനാഴ്‌ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ധമാണ് തെക്കെ ഇന്ത്യൻ തീരത്ത് മഴ ശക്തമാവാൻ കാരണം.  നിലവിൽ ശ്രീലങ്കയ്ക്ക് മുകളിലും തമിഴ്നാട് തീരത്തുമായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസത്തേക്ക് കാര്യമായി നീങ്ങാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇതിന് ശേഷമാകും അറബിക്കടലിലേക്ക് നീങ്ങുകയെന്നാണ് നിരീക്ഷണം.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മതസ്പര്‍ദ വളര്‍ത്തുന്ന വാര്‍ത്ത നല്‍കി; നമോ ടിവി ഉടമയും അവതാരകയും അറസ്റ്റില്‍