സംസ്ഥാനത്ത് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് മധ്യ കേരളത്തിലെ തീവ്ര മഴയ്ക്ക് കാരണം

രേണുക വേണു| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (09:08 IST)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായി തുടരും. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് മധ്യ കേരളത്തിലെ തീവ്ര മഴയ്ക്ക് കാരണം. തീരദേശത്തും ജാഗ്രതാ നിര്‍ദേശം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :