ഓപ്പറേഷൻ ഫോക്കസ് : പാലക്കാട്ട് 1676 കേസുകൾ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (18:31 IST)
പാലക്കാട്: അടുത്തിടെ വടക്കാഞ്ചേരിയിൽ ഉണ്ടായ ബസ്സപകടത്തെ തുടർന്ന് ജില്ലാ മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ ഫോക്കസ് വഴി കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങൾക്കുള്ളിൽ 1676 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 28,99,040 രൂപ പിഴയും ചുമത്തി.

കഴിഞ്ഞ ഏഴാം തീയതിയാണ് പരിശോധന തുടങ്ങിയത്. 85 വാഹനങ്ങൾ രൂപമാറ്റം വരുത്തിയ കുറ്റത്തിനും 116 എണ്ണം വേഗപ്പൂട്ട് ഇല്ലാത്തതിനുമാണ് പിഴ നല്കേണ്ടിവന്നത്. ഇതിനൊപ്പം 1238 വാഹനങ്ങളിൽ അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ചതിനും 231 എണ്ണത്തിന് എയർഹോൺ ഘടിപ്പിച്ചതിനെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇതിനെ തുടർന്ന് 72 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കിയിട്ടുണ്ട്. ഇതിൽ 21 സ്വകാര്യ ടൂറിസ്റ്റ് വാഹനങ്ങളും ഏഴു കെ.എസ്.ആർ.ടി.സി വാഹനങ്ങളും 44 മറ്റു സ്വകാര്യ വാഹങ്ങളുമാണ് ഉൾപ്പെടുന്നത്.
കൂടാതെ എട്ടു പേരുടെ ലൈസൻസും സസ്‌പെൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :