'ടു സ്റ്റാര്‍ ബാറുകള്‍ തുറക്കണം‘

തിരുവനന്തപുരം| Last Modified ഞായര്‍, 27 ജൂലൈ 2014 (14:53 IST)
സംസ്ഥാനത്ത് അടച്ചിട്ടവയില്‍ ടു സ്റ്റാര്‍ നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവയില്‍ ടു സ്റ്റാര്‍ നിലവാരമില്ലാത്തവ പൂട്ടണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു. ബാര്‍ ഉടമകളും മദ്യവിരുദ്ധപ്രവര്‍ത്തകരും വീട്ടമ്മമാരും ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഉത്തരവ്. അഞ്ച് ഹര്‍ജികളാണ് കമ്മീഷന്‍ പരിഗണിച്ചത്.

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വിവേചനം പാടില്ലെന്നും എല്ലാവര്‍ക്കും തുല്യ അവകാശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. എക്‌സൈസ്, ടൂറിസം ഉദ്യോഗസ്ഥരും കലക്ടര്‍മാരും ബാറുകള്‍ പരിശോധിക്കണം, യോഗ്യതയില്ലാത്തവ അടപ്പിക്കാന്‍ നടപടിയെടുക്കണം. വിവേചനപരമല്ലാത്ത മദ്യനയം നിയമപരമായി ഉടന്‍ നടപ്പിലാക്കണമെന്നും കമ്മീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :