അന്യസംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

തിരുവനന്തപുരം| Last Updated: ബുധന്‍, 10 ജൂണ്‍ 2015 (16:33 IST)
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട്
അന്യസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തെഴുതി.
കേരളത്തിലെത്തുന്ന പച്ചക്കറിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കും.

വിഷാംശമുള്ള പച്ചക്കറികള്‍
നിയന്ത്രിക്കുന്നതിനെ ഭാഗമായി ഭക്ഷ്യസുരക്ഷ വിഭാഗം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗം ശക്തിപ്പെടുത്താനായി 2.45 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാനും സര്‍ക്കാര്‍ വില്‍പ്പനശാലകളില്‍ മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധന നടത്താനും വിപണിയിലുള്ള കറിപൗഡറുകളും മസാലകളും പരിശോധിക്കാനും സര്‍ക്കാര്‍
തീരുമാനിച്ചു.

ജീവനക്കാര്‍
കുറവുള്ള ഭക്ഷ്യ സുരക്ഷ വകുപ്പില്‍ 80 ജീവനക്കാരെ കൂടി നിയമിക്കാനും സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ പച്ചക്കറി ഉല്‍പാദനം കൂട്ടുന്നതിന് പദ്ധതി തയ്യാറാക്കാനും യോഗം തീരുമാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :