യുവമോർച്ച മാര്‍ച്ചില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്

മുഖ്യമന്ത്രി ഉമ്മൻചാണ്ടി , സോളാർ കേസ് , ഉമ്മൻചാണ്ടി , പൊലീസ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 8 ഡിസം‌ബര്‍ 2015 (12:58 IST)
സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. നാല് പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർച്ച് തുടങ്ങിയത്. സെക്രട്ടേറിയറ്റിന് നൂറു മീറ്റർ അകലെ വച്ച് ബാരിക്കേഡ് ഉയർത്തി പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പൊലീസ് നടപടിയില്‍ നാല് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, വിവി രാജേഷ് എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :