വർഗീയ ദ്രൂവീകരണം ഉണ്ടാക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ് എസ്എന്‍ഡിപിയുടെ പുതിയ പാര്‍ട്ടി: ആന്‍റണി

 കോൺഗ്രസ് , ആർഎസ്എസ് , സോളാർ കേസ് , യുഡിഎഫ് , വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 6 ഡിസം‌ബര്‍ 2015 (15:02 IST)
വർഗീയ ദ്രൂവീകരണം ഉണ്ടാക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ് എസ്എന്‍ഡിപിയുടെ പുതിയ പാര്‍ട്ടിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗവും മുതിര്‍ന്ന നേതാവുമായ എകെ ആന്‍റണി. വെള്ളാപ്പള്ളി നടേശന്റെ പുതിയ പാർട്ടി യുഡിഎഫിന് ഭീഷണിയല്ല. ആർഎസ്എസ് അജണ്ട നടപ്പാക്കുന്നത് കേരളത്തിൽ ചെറിയ തോതിൽ വിജയിച്ചിട്ടുണ്ടെന്നും ആന്‍റണി പറഞ്ഞു.

സോളാർ കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ പ്രതി ബിജു രാധാകൃഷ്ണൻ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണ്. നിഷ്ഠൂരമായ കൊലക്കേസിലെ പ്രതിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്‍റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷത്തോട് സഹതാപം മാത്രമേയുള്ളൂവെന്നും ആന്റണി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :