തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 28 ജനുവരി 2015 (16:07 IST)
ഒരു രൂപയ്‌ക്ക് കൂടുതല്‍ പേര്‍ക്ക് അരി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലുള്ളതിനേക്കാള്‍ 60 ലക്ഷം പേര്‍ക്ക് കൂടി ഒരു രൂപയ്‌ക്ക് അരി കിട്ടുമെന്നും. ഇതോടെ 184.8 ലക്ഷം പേര്‍ക്ക് ഒരു രൂപ അരിയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റേഷന്‍കാര്‍ഡ് പുതുക്കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തെ (ബിപിഎല്‍) തെരഞ്ഞെടുക്കുന്നത് താലൂക്ക് അടിസ്ഥാനത്തിലാക്കുമെന്നും. അര്‍ഹമായ എല്ലാവര്‍ക്കും ഒരു രൂപ അരിയും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ മെഡല്‍ നേടുന്ന കേരളത്തിന്റെ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും. സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണെ നിയമിക്കാനും. സംസ്ഥാനത്തെ പത്തു ബാറുകള്‍ക്ക് ലൈസന്‍സ് നല്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.