തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 14 ജനുവരി 2015 (18:17 IST)
സംസ്ഥാനത്തെ മാവോയിസ്റ്റുകള്‍ക്ക് പിന്തുണയുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്തെത്തിയപ്പോള്‍. പിസി ജോര്‍ജിന്റെ അഭിപ്രായത്തെ പൂര്‍ണ്ണാമായും തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. രാജ്യസുരക്ഷയിലും ക്രമസമാധനപാലത്തിനും യാതൊരു വിട്ടു വീഴ്ചയും സര്‍ക്കാര്‍ നടത്തില്ല. ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. അഭിപ്രായ വ്യത്യാസമുള്ളവര്‍ക്ക് വിയോജിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ജോര്‍ജിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ജോര്‍ജ് ആദ്യം ഉപദേശിക്കേണ്ടത് മാവോയിസ്റ്റുകളെ ആണെന്നാണ് ചെന്നിത്തല പറഞ്ഞത്.
ആയുധങ്ങള്‍ ശേഖരിച്ച് നേരിടേണ്ടവരല്ല മാവോയിസ്റ്റുകള്‍. നീതിക്ക് വേണ്ടിയാണ് അവരുടെ പോരാട്ടം. ആശയപരമായി വേണം മാവോയിസ്റ്റുകളെ നേരിടാന്‍. മാവോയിസ്റ്റുകള്‍ നീതിക്ക് വേണ്ടിയാണ് പോരാടുന്നതെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്. അതിനാല്‍ സര്‍ക്കാര്‍
മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്നുമാണ് ജോര്‍ജ് പറഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.