ഉമ്മന്‍ചാണ്ടി അധികാരത്തില്‍ കടിച്ചുതൂങ്ങരുതെന്ന് കോടിയേരി

കാസര്‍കോട്| Last Modified വെള്ളി, 9 ജനുവരി 2015 (16:14 IST)
ഉമ്മന്‍ചാണ്ടി അധികാരത്തില്‍ കടിച്ചുതൂങ്ങരുതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സിപിഐ(എം) കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നും കോടിയേരി കാസര്‍ഗോട് പറഞ്ഞു.

പാമോലിന്‍ കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു. നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന് തുല്യമാണ് സംസ്ഥാനസര്‍ക്കാരിന്റെ നീക്കമെന്നും കോടതി പറഞ്ഞു. ഇതുകൂടാതെ കേസില്‍ വിചാരണ നടപടികള്‍ തുടരണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പാമോലിന്‍ കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന വിജിലന്‍സ് കോടതി വിധിക്ക് എതിരായാണ് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ തള്ളുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :