എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി: യുഡിഎഫിന്റെ കട്ടിൽ കണ്ട് ആരും പനിക്കേണ്ട

  ബാര്‍ കോഴ , എല്‍ഡിഎഫ് , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ബാലകൃഷ്ണപിള്ള
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 28 ജനുവരി 2015 (15:35 IST)
ബാര്‍ കോഴയും, ആര്‍ വിഷയവും യുഡിഎഫില്‍ പുകഞ്ഞു നില്‍ക്കെ കുളം കലക്കി മീന്‍ പിടിക്കാനുള്ള എല്‍ഡിഎഫ് നീക്കത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിലെ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും. എൽഡിഎഫിൽ നിന്ന് കക്ഷികൾ യുഡിഎഫിലേക്ക്
വന്ന ചരിത്രമേ നിലവില്‍ ഉള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് മന്ത്രിസഭ നിലവില്‍ വന്നതുമുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഭരണം ഇപ്പോള്‍ താഴെ പോകുമെന്ന്. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഇടതുമുന്നണിയെ വിപുലീകരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്രമുണ്ട്. എന്നാൽ യുഡിഎഫിൽ നിന്ന് ഒരു കക്ഷിയും എൽഡിഎഫിലേക്ക് പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ കോഴക്കേസിലെ രാഷ്ട്രീയ ഗൂഢാലോചനയെപ്പറ്റി കെഎം മാണിയോടാണ് ചോദിക്കേണ്ടതെന്നും. ബാർ കോഴ വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും. മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്‌ച ചേരുന്ന യുഡിഎഫ് യോഗത്തിനു ശേഷമെ ബാലകൃഷ്ണ പിള്ളയുടെ കാര്യത്തിൽ തീരുമാനം ആകുകയുള്ളുവെന്നും. വിഷയത്തില്‍ തനിക്ക് മാത്രമായി നിലപാട് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാലകൃഷ്ണ പിള്ളയുടെ കാര്യത്തിൽ ഇതുവരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഉണ്ടായിരുന്ന നിലപാട് എന്താണെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :