തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 7 ജൂലൈ 2015 (14:25 IST)
പാഠപുസ്തക വിതരണം വൈകുന്ന സാഹചര്യത്തിൽ
ഓണപ്പരീക്ഷ സെപ്തംബറിലേക്ക് മാറ്റി വെക്കാന്‍ ധാരണയായി. സെപ്തംബര്‍ ഏഴ് മുതല്‍ 15 വരെയായിരിക്കും പരീക്ഷ. വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ വിഷയത്തില്‍ തീരുമാനമായത്.
പാഠപുസ്തക വിതരണം വൈകുന്ന സാഹചര്യത്തിൽ പരീക്ഷ ഓണത്തിനു മുമ്പ് നടത്തുന്നത് ഉചിതമാവില്ലെന്നും സമിതി വ്യക്തമാക്കി. പാഠപുസ്തക വിതരണം പൂർത്തിയാവാതെ പരീക്ഷ നടത്തുന്നത് വീണ്ടും വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും സമിതി മുന്നോട്ട് വയ്ക്കുന്നുണ്ട്. അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിലുണ്ടാവും.