പാലക്കാട്|
jibin|
Last Modified ചൊവ്വ, 16 ജൂണ്‍ 2015 (11:43 IST)
അട്ടപ്പാടിയിലെ എല്ലാ വീടുകളിലും അടുത്ത വർഷം വൈദ്യുതി എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അടുത്ത വർഷം മാർച്ചോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ ജനസമ്പര്‍ക്ക
പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ മന്ദിരം പണിയും. ഇതിനായി 360 കോടി രൂപ അനുവദിക്കും. രണ്ടു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 18,000ലധികം പരാതികളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കാത്തിരിക്കുന്നത്.