തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (15:08 IST)
സംസ്ഥാനത്ത് വ്യവസായങ്ങൾക്കുള്ള ഭൂപരിധി നിയമത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമത്തിൽ ഇളവ് ലഭിച്ചവർ നിക്ഷേപവും തൊഴിൽ അവസരങ്ങളും ഉറപ്പാക്കണമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
നിയമത്തില്‍ ഇളവ് ലഭിച്ചവര്‍ നിക്ഷേപവും തൊഴിലവസരങ്ങളും ഉറപ്പുവരുത്തണം. ഒരേക്കറിന്റെ ഇളവിന് 10 കോടി നിക്ഷേപവും 20 തൊഴിലവസരങ്ങളും ഉറപ്പാക്കണമെന്നാണ് നിബന്ധന. വ്യവസായം, ഐടി, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകള്‍ക്ക് പ്രയോജനപ്പെടുത്താമെന്നും എന്നാല്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തോട്ടങ്ങള്‍ക്ക് ഇളവ് ലഭിക്കില്ലെന്നും ഒരേക്കറിന്റെ ഇളവിന് 10കോടി നിക്ഷേപവും 20 തൊഴിലവസരങ്ങളും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനേയും മുഖ്യമന്ത്രി വിമർശിച്ചു. എതിർപ്പുള്ളവർ വാർഡ് പുനർവിഭജന കമ്മിഷനെ നിയോഗിച്ചപ്പോൾ പറയാതിരുന്നത് എന്തു കൊണ്ടാണെന്ന് ഉമ്മൻചാണ്ടി ചോദിച്ചു. പുനർനിർണയ സമിതി 14 ജില്ലകളിലും സന്ദർശനം നടത്തിയപ്പോൾ ആരും ഒരു പരാതിയും പറഞ്ഞില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പരാതിയുമായി വന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.