ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (11:01 IST)
കേരളത്തിലെ ദേശീയപാതയുടെ വീതി 45 മീറ്ററാക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശം സർക്കാർ തത്വത്തിൽ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതായും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി മുഖ്യമന്ത്രിയെ അറിയിച്ചു.
ദേശീയപാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയെ നിയോഗിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ മൂന്ന് പ്രതിനിധികളും സമിതിയിലുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അലൈന്‍മെന്റ് മാറ്റുന്നകാര്യവും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശേധിച്ച് തീരുമാനമെടുക്കുമെന്നും നിതിന്‍ ഗഡ്‌കരി ഡല്‍ഹിയില്‍ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിക്ക് കബോട്ടാഷ് ഇളവ് നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പു നൽകിയതായും. കണ്ണൂർ വിമാനത്താവളത്തിലേക്കും വിഴിഞ്ഞം തുറമുഖത്തേക്കും ദേശീയപാത നിർമിക്കാനും കേന്ദ്രസർക്കാർ അനുമതി നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.