1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Oommen Chandy funeral procession

കുഞ്ഞൂഞ്ഞ് ഇനി തിരുവനന്തപുരത്തേക്ക് വരില്ല..!

Oommen Chandy funeral procession
പുതുപ്പള്ളി കഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം തിരുവനന്തപുരം ആണ്. ഇവിടെ ഇരുന്നാണ് ഒരു സംസ്ഥാനത്തെ മുഴുവന്‍ ഉമ്മന്‍ചാണ്ടി നിയന്ത്രിച്ചിരുന്നത്. കേരള രാഷ്ട്രീയത്തിന്റെ കുഞ്ഞൂഞ്ഞ് ഇനി തിരുവനന്തപുരത്തേക്ക് വരില്ല. ആയിരങ്ങള്‍ക്ക് നടുവില്‍ കിടന്ന് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തോട് വിട ചൊല്ലി. 
 
ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരം ജഗതിയിലെ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ നിന്ന് പ്രഭാത പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകുന്നത്. 
 
ഇന്ന് വൈകിട്ട് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. നാളെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ മൃതദേഹം സംസ്‌കരിക്കും. കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും. എംസി റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മുഹറം തിയതി പ്രഖ്യാപിച്ചു