1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി

Alappuzha
കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. കായംകുളം കൃഷ്ണപുരത്താണ് സംഭവം. കൊട്ടേഷന്‍ സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖല കമ്മിറ്റി അംഗം അമ്പാടിയാണ് കൊല്ലപ്പെട്ടത്. നാലു ബൈക്കുകളിലായി എത്തിയ സംഘം മാരകമായി അമ്പാടിയെ വെട്ടിപരിക്കുകയായിരുന്നു.
 
യുവാവിന്റെ കഴുത്തിനും കൈക്കും മാരകമായി ഏറ്റ പരിക്കാണ് മരണകാരണമായത്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
അടുത്ത ലേഖനം
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; സംസ്ഥാനത്ത് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്