രേണുക വേണു|
Last Modified ബുധന്‍, 19 ജൂലൈ 2023 (15:33 IST)
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി പള്ളിയില്‍ സംസ്‌കരിക്കുക സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെ. സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതികള്‍ ആവശ്യമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ കുടുംബം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതി ഒഴിവാക്കണമെന്നും അറിയിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.
ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹ പ്രകാരമാണ് ഔദ്യോഗിക ബഹുമതികള്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് കുടുംബം എത്തിയത്. പിതാവിന്റെ അന്ത്യാഭിലാഷം പോലെ മതി സംസ്‌കാര ചടങ്ങുകള്‍ എന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജര്‍മനിയില്‍ ചികിത്സയ്ക്ക് പോകും മുന്‍പ് പിതാവ് ഇക്കാര്യം അറിയിച്ചിരുന്നെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.