രണ്ടാംഘട്ട ശമ്പള കമ്മീഷൻ റിപ്പോർട്ട് സമര്‍പ്പിച്ചു; അവധി വെട്ടിക്കുറയ്‌ക്കണം, 285 പ്രവൃത്തി ദവസങ്ങൾ ഉറപ്പ് വരുത്തണമെന്നും ശുപാര്‍ശ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , സിഎൻ രാമചന്ദ്രൻ നായർ , ശമ്പള കമ്മീഷന്‍ , ശമ്പള കമ്മീഷൻ റിപ്പോർട്ട്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2015 (17:06 IST)
ശമ്പള കമ്മീഷൻ റിപ്പോർട്ട് രണ്ടാം ഭാഗം സർക്കാരിന് സമർപ്പിച്ചു. ജസ്റ്റിസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിവസങ്ങള്‍ വെട്ടിക്കുറയ്‌‌ക്കാന്‍ ശുപാര്‍ശയുണ്ട്. ജീവനക്കാരുടെ പെർഫോമൻസ് റിപ്പോർട്ട് ഓരോ മാസവും തയ്യാറാക്കണം. ഉദ്യോഗക്കയറ്റം സീനിയോറിറ്റി അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും യോഗ്യതയും മികവും കൂടി അടിസ്ഥാനമാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്.

റിപ്പോര്‍ട്ടില്‍ ജീവനക്കാരുടെ അവധി 15 ആയി വെട്ടിക്കുറയ്‌ക്കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. 285 പ്രവൃത്തി ദവസങ്ങൾ ഉറപ്പ് വരുത്തണം. 25 അവധി എന്നത് 15 അവധിയും 10 നിയന്ത്രിത അവധിയും ആക്കണമെന്നാണ് നിര്‍ദേശം. സിവില്‍ സര്‍വീസുകാരുടെ നിയമനത്തിന് ഇന്റര്‍വ്യൂ നടത്തണം. സര്‍ക്കാര്‍ വാഹനങ്ങള്‍ വകുപ്പ് തലവന്‍‌മാര്‍ക്ക് മാത്രമായി ചുരുക്കണം. ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍‌സ് അനുവദിക്കണമെന്നും ശമ്പള കമ്മീഷനില്‍ വ്യക്തമാക്കുന്നുണ്ട്.

സർക്കാർ സർവീസുകളിലേയ്ക്ക് വർഷത്തിൽ രണ്ട് തവണ റിക്രൂട്ട്മെന്റ് നടത്തണം. പ്രധാന തസ്‌തികകളിലേയ്ക്കുള്ള നിയമനത്തിന് സർവീസ് സെലക്ഷൻ ബോർഡ് വേണം. രണ്ട് ഘട്ടമായി പരീക്ഷ നടത്തണം. ആശ്രിത നിയമനത്തിന് കാലപരിധി മൂന്ന് വർഷമായി ചുരുക്കണമെന്നും ശമ്പള കമ്മീഷൻ നിർദ്ദേശിയ്ക്കുന്നു. ഡ്രൈവർ തസ്‌തിക ഡ്രൈവിംഗ് കം പ്യൂൺ എന്നാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിയ്ക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :