വിഭാഗീയതയില്ലെന്ന് തെളിയിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , വിഎം സുധീരന്‍ , സോണിയ ഗാന്ധി , കോണ്‍ഗ്രസ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2015 (10:27 IST)
തര്‍ക്കങ്ങളൊഴിവാക്കി ഒത്തരുമയോടെ പോകണമെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സംയു‌ക്‍തമായിന്ന് വാര്‍ത്താസമ്മേളനം നടത്തും. വൈകുന്നേരം മൂന്നുമണിക്ക് കെപിസിസി ആസ്ഥാനത്താണ് വാര്‍ത്താസമ്മേളനം.

കോണ്‍ഗ്രസില്‍ വിഭാഗീയതയില്ലെന്ന സന്ദേശം നല്‍കുകയാണ് വാര്‍ത്താസമ്മേളനത്തിന്റെ ലക്ഷ്യം. ഇതാദ്യമായാണ് മൂന്ന് നേതാക്കളും ഒരുമിച്ച് മാധ്യമങ്ങളെ കാണുന്നത്. കേരളത്തിലെത്തിയ സോണിയയ്‌ക്ക് മുന്നില്‍ ഘടകക്ഷികള്‍ പരാതികള്‍ ഉന്നയിച്ചതോടെയാണ് സംയു‌ക്‍ത വാര്‍ത്താ സമ്മേളനത്തിന് സാഹചര്യമൊരുങ്ങിയത്.

മുന്നണിയില്‍ ഐക്യം സ്ഥാപിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം രുചിക്കേണ്ടിവരുമെന്ന് ഘടകക്ഷികള്‍ സോണിയയോട് വ്യക്തമാക്കിയിരുന്നു. അതേസമയം, ഗ്രൂപ്പ് പ്രവര്‍ത്തനം അതിരുവിടേണ്ടെന്ന് സോണിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :