കത്ത് വിവാദം മന്ത്രിസഭ ചർച്ച ചെയ്യും: ആര്യാടൻ മുഹമ്മദ്

ഉമ്മന്‍ചാണ്ടി , രമേശ് ചെന്നിത്തല , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കൊച്ചി| jibin| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (11:40 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രി ഹൈക്കമാന്‍ഡിന് എഴുതിയെന്ന് പറയപ്പെടുന്ന കത്ത് വിവാദം മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ്. കത്ത് എഴുതിയതു ആരെന്നടക്കമുള്ള അന്വേഷണത്തെ സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കും. കത്തു വിവാദം പാര്‍ട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ധനവകുപ്പിന് പ്രത്യേക മന്ത്രിയില്ലാത്ത് പ്രശ്നമല്ല. ധനകാര്യം കൈകാര്യം ചെയ്ത് മുഖ്യമന്ത്രിക്ക് പരിചയമുണ്ട്. കത്ത് കൂടുതല്‍ വിവാദത്തില്‍ കൂടുതല്‍ പ്രസക്‍തിയുടെ ആവശ്യമില്ല. കത്ത് ലഭിച്ചിട്ടില്ലെന്ന് ഹൈക്കമാന്‍ഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല അയച്ചതായി പ്രചരിക്കുന്ന കത്ത് ഹൈക്കമാന്‍ഡിനു ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള മുകുള്‍ വാസ്നിക്ക് ഞായറാഴ്‌ച വ്യക്തിമാക്കിയിരുന്നു. കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചുള്ള വാർത്തകൾ തെറ്റാണ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :