തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 7 ജനുവരി 2015 (16:54 IST)
സംസ്ഥാനത്തെ പരിഷ്കരിച്ച മദ്യനയത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹത്തെ ക്ഷണിച്ചിരുന്നതായും. പാർട്ടിയും സർക്കാരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യനയത്തിലെ പ്രായോഗിക തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സുധീരനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ പാർട്ടിയും സർക്കാരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും
ഉമ്മൻചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന മുപ്പത്തിനാലാമത് ദേശിയ ഗെയിംസ് നിശ്ചയിച്ച സമയത്ത് നടക്കും. ഇപ്പോള്‍ നടക്കുന്നത് അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. ഇത് സംബന്ധിച്ച് എന്ത് പരാതികള്‍ ഉണ്ടെങ്കിലും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശിയ ഗെയിംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുമോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. സുഖമില്ലാത്തതിനാൽ എത്താന്‍ കഴിയില്ലെന്ന് രാഷ്ട്രപതി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സുനന്ദ പുഷ്‌കടിന്റെ മരണത്തിലെ സത്യം പുറത്ത് വരണമെന്നും. അതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ഇപ്പോള്‍ നടപടി എടുക്കേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.