തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 4 ജനുവരി 2015 (14:25 IST)
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി വിവാദം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇടപെടണമെന്ന് കെ മുരളീധരൻ എംഎൽഎ. സംഘാടക സമിതയുടെ യോഗം ഉടൻ വിളിച്ചു ചേര്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയും ധൂര്‍ത്തും നടക്കുന്നതായി ആരോപിച്ച് ഗെയിംസിന്റെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് ഗണേഷ് കുമാര്‍ രാജിവെച്ചതിന് പിന്നാലെ ഗെയിംസിന്റെ കള്‍ച്ചറല്‍ ആന്‍ഡ് സെറിമണി കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതായി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പാലോട് രവി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.