തിരുവനന്തപുരം|
vishnu|
Last Updated:
ബുധന്‍, 7 ജനുവരി 2015 (09:05 IST)
സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ മദ്യ നയത്തേ ചൊല്ലി കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന പരസ്യ വിഴുപ്പലക്കലിന് താല്‍ക്കലിക വിരാമം.
തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതിയോഗത്തില്‍ ഇതേക്കുറിച്ചുള്ള പരസ്യമായ വിമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ധാരണയായി. അതേസമയം മദ്യനയത്തിലെ മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതിയോഗത്തില്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനുമെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു.
ഏകോപന യോഗത്തില്‍ മുഖ്യമന്ത്രിക്ക് എംഎല്‍എമാര്‍ മുഴുവനും പിന്തുണ നല്‍കിയിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന യോഗത്തില്‍ കടുത്ത വാക്ക്പോരാണ് ഉണ്ടായത്. സുധീരനെതിരെ ഗ്രൂപ്പുകള്‍ ഒന്നിക്കുന്ന കാഴ്ചയാണ് യോഗത്തില്‍ കണ്ടത്. സുധീരനെതിരെ എം എം ഹസന്‍, കെ മുരളീധരന്‍, വി ഡി സ
തീശന്‍ എന്നിവര്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പാര്‍ട്ടിയെ ഇല്ലാതാക്കുന്ന നടപടിയാണ് സുധീരന്‍ സ്വീകരിച്ചതെന്ന് ഇവര്‍ ആരോപിച്ചു.
മദ്യനയത്തിലെ മാറ്റം സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കിയെന്ന് സുധീരന്‍ ആരോപിച്ചു. മദ്യനയത്തില്‍ മുഖ്യമന്ത്രി ചതിച്ചെന്ന് സുധീരന്‍ പറഞ്ഞു. മദ്യത്തിനെതിരെയാണ് ജനപക്ഷയാത്ര നടത്തിയത്. എന്നാല്‍ മദ്യനയം മാറ്റിയതിലൂടെ പാര്‍ട്ടിയെ സര്‍ക്കാര്‍ വെട്ടിലാക്കിയെന്നും സുധീരന്‍ പറഞ്ഞു. എന്നാല്‍ നയത്തില്‍ ഇനി മാറ്റമില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. ഇതോടെയാണ് പരസ്പരം ധാരണയിലെത്താന്‍ യോഗം തീരുമാനിച്ചത്.
സര്‍ക്കാരിന്റെ നിലനില്‍പ്പിന് പ്രായോഗികമാറ്റങ്ങള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് യോഗം അനുമതി നല്‍കിയതോടൊപ്പം, മദ്യത്തിനെതിരായ പ്രചാരണപരിപാടികളുമായി കെപിസിസി അദ്ധ്യക്ഷനും മുന്നോട്ട് പോകാമെന്ന് യോഗം തീരുമാനിച്ചു.
മദ്യനിരോധനം ആവശ്യപ്പെടുന്നതിന്റെ പേരില്‍ സുധീരനെ ഒറ്റപ്പെടുത്തരുതെന്നും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ദേശീയഗെയിംസിനെ ചൊല്ലി ഉയര്‍ന്നിരിക്കുന്ന പരാതികള്‍ പരിശോധിച്ച് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയെ സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതിയോഗം ചുമതലപ്പെടുത്തി.