ഗണേഷ് കുമാറിന്റെ ആരോപണങ്ങള്‍ തള്ളി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (10:49 IST)
പൊതുമരാമത്ത് വകുപ്പിനെതിരെയുള്ള ഗണേഷ് കുമാറിന്റെ ആരോപണങ്ങള്‍ വ്യക്തതയില്ലാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ഗണേശ് സഭയില്‍ ആരോപണം ഉന്നയിച്ചത് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്ത ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. ഗണേശ് ആരോപണങ്ങള്‍ എഴുതി തന്നിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിചേര്‍ത്തു.


നേരത്തെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസില്‍ അഴിമതി നടക്കുന്നതായി ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരായ അബ്ദുള്‍ റാഷിദ്, അബ്ദുള്‍ റഹീം, നജിമുദീന്‍ എന്നിവര്‍ അഴിമതി നടത്തുന്നതായും ഗണേഷ് സഭയില്‍ ആരോപിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :