മുഖ്യമന്ത്രിക്ക് തിരിച്ചടി; മദ്യനയം പ്രതിച്ഛായ കൂട്ടിയെന്ന് ആന്റണി

 മദ്യനയം , എകെ ആന്റണി , വിഎം സുധീരന്‍ , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 7 ഡിസം‌ബര്‍ 2014 (14:21 IST)
മദ്യനയത്തില്‍ പ്രായോഗിക മാറ്റം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും ഒരു പക്ഷത്തും, വിഷയത്തില്‍ യാതൊരു മാറ്റവും ആവശ്യമില്ലെന്ന് പറഞ്ഞ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മറു പക്ഷത്തും നിന്ന് പോരടിക്കുമ്പോള്‍ പുതിയ മദ്യനയത്തെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി രംഗത്ത്.

പുതിയ മദ്യനയം യുഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്നും. ഈ കാര്യത്തിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാൻ കേരളത്തിലെ നേതാക്കൾക്ക് തന്നെ കഴിയുമെന്നും എകെ ആന്റണി പറഞ്ഞു. ഈ വിഷയത്തെ ചൊല്ലി യുഎഡിഎഫില്‍ ഒരു പൊട്ടിത്തെറി ആരും പ്രതീക്ഷിക്കേണ്ടന്നും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ കോൺഗ്രസ് കൂടുതൽ ശക്തമാവുകയാണ് ചെയ്തതെന്നും. ഇടതു പാളയത്തില്‍ നിന്നും കൂടുതല്‍ ആളുകള്‍ പൊഴിയുകയാണെന്നും ആന്റണി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :