തിരുവനന്തപുരം|
jibin|
Last Updated:
ചൊവ്വ, 9 ഡിസംബര്‍ 2014 (14:09 IST)
പൊതുമരാമത്തു മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ഓഫിസിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച കെബി ഗണേഷ് കുമാര്‍ ഈ വിഷയം സംബന്ധിച്ച് ഒന്നും തന്നോട് സംസാരിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള.
ഗണേഷ് കുമാര്‍ പൊതുമരാമത്തു മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും. മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരെക്കുറിച്ചാണ് ഗണേഷ് നിയമസഭയില്‍ പറഞ്ഞതെന്നും. മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരെക്കുറിച്ച് എന്തേലും തെളിവുണ്ടോയെന്ന് ഗണേഷിനോട് തന്നെ ചോദിക്കണമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. ഗണേഷ് ആരോപണം ഉന്നയിച്ചെന്ന് പറഞ്ഞ് താന്‍ യുഡിഎഫ് വിടില്ലെന്നും. ആരോപണം സംബന്ധിച്ച് തന്റെ പക്കല്‍ യാതൊരു തെളിവും ഇല്ലെന്നും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ പറഞ്ഞു.
മന്ത്രിയുടെ ഓഫീസില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും. മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫംഗങ്ങളായ എ നസിമുദിന്‍, അബ്ദുല്‍ റാഷിദ്, അബ്ദുല്‍ റഹിം എന്നിവരാണ് അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും കെബി ഗണേഷ് കുമാര്‍ ഇന്ന് നിയമസഭയില്‍ ആരോപിച്ചിരുന്നു. ആരോപണത്തെ തള്ളി ലീഗ് മന്ത്രിമാരും എംഎല്‍എമാരും രംഗത്ത് എത്തിയതോടെ ഗണേഷിന് പിന്തുണയുമായി പ്രതിപക്ഷം രംഗത്ത് എത്തുകയായിരുന്നു.
ഗണേഷിന്റെ ആരോപണങ്ങൾ നിയമസഭാസമിതി അന്വേഷിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുമായി സഭയുടെ നടുത്തളത്തിൽ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. ഇതേ തുടര്‍ന്ന് ഗണേഷ് കുമാർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി. ഗണേഷ് ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ പഠിക്കുമെന്നും, എന്തു നടപടികളാണ് വേണ്ടതെന്ന് അതിന് ശേഷം തീരുമാനിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.