തിരുവനന്തപുരം/കണ്ണൂര്‍|
jibin|
Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (20:59 IST)
കൺസ്യൂമർഫെഡ് വഴി
ഓൺലൈൻ മദ്യവിൽപന നിയമവിധേയമല്ലെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ്. ഓൺലൈൻ വിൽപന നിയമവിധേയമല്ല. കൺസ്യൂമർഫെഡ് ഇക്കാര്യം എക്സൈസ് വകുപ്പുമായി ചർച്ച ചെയ്തിട്ടില്ല. വിൽപനയ്ക്കുള്ള ലൈസൻസ് ഒരു സ്ഥലത്തെ കേന്ദ്രീകരിച്ചാണ്. ഈ നിബന്ധന ഓൺലൈൻ വിൽപനയിൽ സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മദ്യവിൽപ്പന ഓൺലൈനാക്കുന്നത് സംബന്ധിച്ച് അറിയില്ലെന്ന് എക്സൈസ് മന്ത്രി
ടിപി രാമകൃഷ്ണൻ പറഞ്ഞു. നിലവിൽ ഇത്തരമൊരു ശുപാർശ സർക്കാരിനു മുന്നിൽ വന്നിട്ടില്ലെന്നും ശുപാർശ വരുമ്പോൾ അത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ബിവറേജിനു മുന്നിൽ ക്യു നിൽക്കുന്നവരും മനുഷ്യരാണെന്നും അതുകൊണ്ട് ഓൺലൈൻ മദ്യവിൽപ്പനയെകുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ, ഓണത്തിന് ഓൺലൈനിലൂടെ മദ്യം വിൽക്കുമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് അറിയിച്ചിരുന്നു.