ട്രെയിൻ കൊള്ള: മുറിച്ചുമാറ്റിയ കോച്ച് കൊണ്ടുപോയത് കൊച്ചിയിൽ നിന്നും, അന്വേഷണം കേരളത്തിലേക്ക്

ചെന്നൈ ട്രെയിന്‍ കൊള്ള: അന്വേഷണം കൊച്ചിയിലും

കൊച്ചി| aparna shaji| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (11:14 IST)
സേലത്ത് നിന്നും ചെന്നൈയിലേക്ക് പണം കൊണ്ടുവരികയായിരുന്ന ട്രെയിനിൽ നിന്നും പണം കൊള്ളയടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു. കവർച്ച നടന്ന ട്രെയിനിന്റെ പാഴ്സൽ കോച്ച് സേലത്ത് എത്തിച്ചത് കൊച്ചിയിൽ നിന്നുമാണെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം കേരളത്തിലേക്ക് വ്യാപിച്ചിരിക്കുന്നത്. സംഭവത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ തമിഴ്നാട് സിബിസിഐഡി സംഘം പരിശോധന നടത്തി.

പണം കവരാനായി മുറിച്ചുമാറ്റിയ കോച്ച് എത്തിയത് കൊച്ചിയിൽ നിന്നുമാണെന്ന് വ്യക്തമായിരിക്കുകയാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലേക്കുള്ള ടി ഗാർഡൻ എക്സ്പ്രസിൽ എറണാകുളം സൗത്ത് സ്റ്റേഷനിൽനിന്ന് ഈ പാഴ്സൽ കോച്ച് ഘടിപ്പിച്ചാണ് സേലത്തെത്തിയത്. ആർബിഐ പണം കൊണ്ടുപോകാനായി ഉപയോഗിച്ച ഈ കോച്ച് അവസാനമായി സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കിയതും കൊച്ചിയിൽ വച്ചായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :